പൈനാവ് ഗവ:യു.പി സ്കൂളിൽ ഇടുക്കി ജില്ലാ ശിശുക്ഷേമ സമതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത സെമിനാറും വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടന്നു

പൈനാവ് ഗവൺമെൻ്റ് UP സ്കൂളിലാണ് ഇടുക്കി ജില്ല ശിശുക്ഷേമസമതിയുടെ ആഭിമുഖ്യത്തിൽ ലഹരി വരുദ്ധ സെമിനാറും വയനാട് ദുരിതബാധിതർക്കുള്ള ഫണ്ട് ശേഖരണവും നടന്നത്.സ്കൂൾ PTA പ്രസിഡൻ്റ് അഭിലാഷ്. എ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ല കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിലും കുട്ടികളെ പരിശീലിപ്പിക്കുന്നതിനൊപ്പം വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം ഒരുക്കുന്നതിൻ്റെ ഭാഗമായി പച്ചക്കറി തൈ നടീൽ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവ്വഹിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
വിമുക്തി നോഡൽ ഓഫിസർ സാബു മോൻ എം. സി. ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.സ്കൂൾ HM ശ്രീകല വി.റ്റി സ്വഗതവും, ഷോബി ജേക്കബ്ബ് കൃതജ്ഞതയും രേഖപ്പെടുത്തി.ആശംസകൾ അറിയിച്ച് വി .എസ്.സുനിൽകുമാർ, ലിൻ്റു സാജൻ, ഷാവോസ്. എസ് എന്നിവർ സംസാരിച്ചു.നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.