ഇടുക്കിയിൽ പട്ടയനടപടി അട്ടിമറിക്കാൻ നീക്കം; ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി

Aug 8, 2024 - 14:57
 0
ഇടുക്കിയിൽ പട്ടയനടപടി അട്ടിമറിക്കാൻ നീക്കം;
ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി
This is the title of the web page

ഇടുക്കി ജില്ലയിലാകമാനം പട്ടയനടപടികൾ ത്വരിതഗതിയിൽ നടന്നുവരവെ പട്ടയ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുവാനുള്ള ഉത്തരവ് ജില്ലയിലെ പട്ടയവിതരണ നടപടികളെ ദോഷകരമായി ബാധിക്കും.കഴിഞ്ഞ ഒരാഴ്ചക്കു മുമ്പ് ജില്ല സർവേ ഡപ്യൂട്ടി ഡയക്ടറായി ചാർജെടുത്ത ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയിട്ടുള്ളത്.പട്ടയനടപടികൾ ത്വരിതഗതിയിലാക്കുന്നതിനായി റവന്യൂവകുപ്പുമന്ത്രി മുൻ ജില്ലകളക്ടറായിരുന്ന ഷീബ ജോർജിനുനൽകിയ ഉത്തരവുപ്രകാരമാണ് ഈ ഉദ്യോഗസ്ഥരെ പീരുമേട്, നെടുംകണ്ടം ,തൊടുപുഴ, ദേവികുളം തുടങ്ങി താലൂക്ക് ആഫീസുകളിലേക്ക് നിയമിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ മൂന്നു മാസമായി നിയമനം ലഭിച ഉദ്യോഗസ്ഥർ വരെയുണ്ട് സ്ഥലംമാറ്റ പട്ടികയിൽ. 2022 ൽ കേരളത്തിലെ എല്ലാ ജില്ലകളിലേയും ഇത്തരത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്രയും പേരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് പ്രായോഗിക നടപടിയല്ലന്നു കണ്ട് ആ ഉത്തരവ് സർക്കാർ നടപ്പിലാക്കിയിരുന്നില്ല.

2022 ലെ ആ ഉത്തരവ് മറയാക്കിയാണ് ഇടുക്കി ജില്ലയിൽ മാത്രമായി ഈ ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയിട്ടുള്ളത്. ഉത്തരവിൻ്റ ഭാഗമായി 36 ഓളം ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.നിലവിൽ പരുമേട് താലൂക്കിൽ മാത്രം 14,000 ത്തോളം പട്ടയ അപേഷകളാണുള്ളത്. കൂടാതെ കട്ടപ്പന, മുരിക്കാശേരി ' നെടുകണ്ടം, കരിമണ്ണൂർ, ദേവികുളം തുടങ്ങിയിടങ്ങളിലടക്കം ഒരു ലക്ഷത്തോളം അപേക്ഷകളാണുള്ളത്.പീരുമേട്ടിൽ ഹെഡ് സർവേയറേയും രണ്ടു സർവേയർമാരെയുമടക്കമാണ് മാറ്റിയിരിക്കുന്നത്.

നിലവിൽ താലൂക്ക് ആഫീസുകൾ കേന്ദ്രികരിച്ച് ഫീൽഡ് വർക്ക് ചെയ്യുന്ന ഉദ്യോഗസ്ഥരെ ഡിജിറ്റൽ സർവേ ജോലികൾ ചെയ്യുവാനാണ് ഉത്തരവിൽ പറയുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരിജ്ഞാനം ഉള്ളവരല്ല ഇവർ. ഡിജിറ്റൽ സർവ നടപടികൾ പഠിക്കണെമെങ്കിൽ തന്നെ നാലഞ്ച് മാസം സമയം വേണന്നിരിക്കെയാണ് സർവേ ഡപ്യൂട്ടി ഡയറക്ടറുടെ വിചിത്ര ഉത്തരവ്.

നിരവധി സങ്കീർണമായ വിഷയങ്ങൾ നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ  ഭൂപ്രശ്നങ്ങൾ പരിഹരിച്ച് പട്ടയ വിതരണം ത്വരിതഗതിയിൽ നടപ്പിലാക്കുവാനുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായിവിജയനുമായും റവന്യൂ വകുപ്പുമന്ത്രി കെ രാജനുമായി നടത്തിയ കൂടികാഴ്ചകൾക്ക് ഒടുവിലാണ് ജില്ലയിലെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരമായതും പട്ടയനടപടികൾ വേഗത്തിലാക്കിയതും.

ഈ നടപടിയാണ് കോൺഗ്രസ്              അനുകൂല സംഘടനാ നേതാവ്              കൂടിയായ ഉദ്യോഗസ്ഥൻ വൻ ബി   ഗൂഡാലോചന നടത്തി ഇപ്പോൾ അട്ടിമറിക്കുവാനും അതുവഴി                സർക്കാർ നടപടിക്കു വിലങ്ങുതടി            ഇടാനും ശ്രമം നടത്തുന്നതെന്നാണ് ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow