കട്ടപ്പന വെള്ളയാംകുടിയിൽ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ആടുകളെ കൊന്നു.
കട്ടപ്പന വെള്ളയാംകുടിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. വെള്ളയാംകുടി കട്ടക്കയം ജോണിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. ഒരാടിന്റെ പകുതി ഭാഗം കാണാനില്ല.

