സമഗ്ര ശിക്ഷ കേരളം കട്ടപ്പന ബി ആർ സി യിൽ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിനാണ് തുടക്കം കുറിച്ചത്.

Nov 27, 2026 - 15:40
 0
സമഗ്ര ശിക്ഷ കേരളം കട്ടപ്പന ബി ആർ സി യിൽ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിനാണ് തുടക്കം കുറിച്ചത്.
This is the title of the web page

സമഗ്ര ശിക്ഷ കേരളം കട്ടപ്പന ബി ആർ സി യിൽ അന്താരാഷ്ട്ര ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിനാണ് തുടക്കം കുറിച്ചത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത്വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകം പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ അംഗീകരിച്ചതിന്റെ ഇരുപതാം വാർഷികം എന്ന പ്രത്യേകതയാണ് ഈ വർഷത്തിനുള്ളത്. കൈവരിച്ച പുരോഗതിയിൽ നിന്നും ഭാവിയിലേക്കുള്ള ചുവടുവെപ്പ് എന്നതാണ് ഈ വർഷത്തെ പ്രമേയം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്ക് ചെടികൾ നട്ടുകൊണ്ടാണ് നവംബർ 25ന് ഭിന്നശേഷി വാരാചരണത്തിന് തുടക്കം കുറിച്ചത്.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സന്ധ്യ ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകം പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 1
Slide 2

കട്ടപ്പന ബി ആർ സി യുടെ പരിധിയിൽ വരുന്ന കാഞ്ചിയാർ സെന്റ്.മേരിസ് എൽ പി സ്കൂളിലെ വിദ്യാർത്ഥിനിയായ മിഷേൽ മരിയയുടെ വീട്ടിൽ 'ഒരു കുട്ടി ഒരു ചെടി 'തുടക്കം കുറിച്ചു.

 കട്ടപ്പന ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ചാന്ദിനി.എം.നായർ , സെൻമേരിസ് സ്കൂൾ അധ്യാപിക സിസ്റ്റർ ആൻസ് എന്നിവർ സംസാരിച്ചു. സഹപാഠികളുടെയും അധ്യാപകരുടെയും സ്പെഷ്യൽ എഡ്യൂക്കേഷൻ മാരുടെയും സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.കട്ടപ്പന BRC യുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന പതിനാറോളം കുട്ടികളുടെ വീട്ടിലും ചെടികൾ നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഏയ്ഞ്ചൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow