ചക്കക്കൊമ്പന്‍ ആരോഗ്യവാന്‍; ആവാസവ്യവസ്ഥയില്‍ സജീവം

Nov 28, 2026 - 13:32
 0
ചക്കക്കൊമ്പന്‍ ആരോഗ്യവാന്‍;  ആവാസവ്യവസ്ഥയില്‍ സജീവം
This is the title of the web page

റേഡിയോ കോളര്‍ ധരിപ്പിക്കുന്നതിനായി വനം വകുപ്പ് മൂന്ന് ദിവസം നടത്തിയ പരിശ്രമങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയും ചക്കകൊമ്പന്‍ ചിന്നക്കനാലില്‍ സജീവം. ആനയിറങ്കല്‍ ഡാമിന് സമീപം അതിന്റെ ആവാസ വ്യവസ്ഥയില്‍ ആന ആരോഗ്യവാനായി തുടരുന്നതായി വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ്കുമാര്‍ അറിയിച്ചു. ആന പതിവ് പോലെ ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ തുടരുകയാണ്. വനപാലക സംഘം രാവിലെ മുതല്‍ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും അതിന്റെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആനയിറങ്കല്‍ ഡാം, 301 ഏക്കര്‍, സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ആനയുടെ സഞ്ചാരം. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടികള്‍ ആരംഭിച്ചത്. ദൗത്യം നടപ്പിലാക്കിയാലും ആനയെ നിരീക്ഷിക്കുന്ന നടപടികള്‍ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇടവേളയ്ക്കു ശേഷം ഡിസംബര്‍ അവസാനം മുതല്‍ ജനുവരി ആദ്യം വരെയുള്ള സമയത്തായിരിക്കും ദൗത്യം തുടരുക. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ചതന്നെ ഇടുക്കി ജില്ലാ കളക്ടര്‍ പിന്‍വലിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow