ഇടുക്കി രൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവൻഷനും ആഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും

Aug 7, 2024 - 12:16
 0
ഇടുക്കി രൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവൻഷനും ആഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും
This is the title of the web page

കട്ടപ്പന : ഇടുക്കി രൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവൻഷനും ആഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2.30ന് ചേരുന്ന പൊതുസമ്മേളനം ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഭാരവാഹികൾ, പ്രഥമ ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, സംസ്ഥാന നാടക അവാർഡ് ജേതാവ് കെ.സി.ജോർജ്, രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എസ്എംവൈഎം ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കൺവൻഷനിൽ ന്യൂനപക്ഷ അവകാശങ്ങൾ, സാമ്പത്തിക സഹായ പദ്ധതികൾ, സ്‌കോളർഷിപ്പുകൾ, ഇഡബ്ല്യുഎസ് സംവരണത്തിലെ പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യും. ജസ്റ്റീസ് കെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിച്ച് ചർച്ച ചെയ്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുമെന്ന് ഡയറക്ടർ ഫാ.ജോസഫ് പാലക്കുടി, പ്രസിഡന്റ് ജോർജ് കോയിക്കൽ, രൂപതാ ട്രഷറർ ജോസഫ് ചാണ്ടി എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow