ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ്;ഓഗസ്റ്റ് 17 ന് അണക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ
കട്ടപ്പന: ജില്ലാ ഓപ്പൺ, അണ്ടർ 11 ഓപ്പൺ , ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 ന് അണക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഓപ്പൺ , ഗേൾസ് 11 വയസിന് താഴെ വിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും ഇടുക്കി ജില്ലയിൽ താമസിക്കുന്നവർക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ടു സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. ഓരോ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവർ ജില്ലയിൽ നിന്ന് സംസ്ഥാനത്ത് കളിക്കാൻ യോഗ്യത നേടും . മത്സരാർഥികൾ ഓഗസ്റ്റ് 15 ന് വൈകീട്ട് എട്ടിന് മുൻപ് 150 രൂപയടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.ഫോൺ : 9645672111 , 9961240068,9447901316