ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ റീ ബിൽഡ് വയനാടിനായി ഉപ്പുതറയിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ചു

Aug 4, 2024 - 10:40
 0
ഡി വൈ എഫ് ഐ  യുടെ നേതൃത്വത്തിൽ റീ ബിൽഡ് വയനാടിനായി ഉപ്പുതറയിൽ  നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ചു
This is the title of the web page

വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഡിവൈഎഫ്ഐ 25 വീടുകൾ നിർമ്മിക്കുന്നതിൻ്റെ ധന ശേഖരണാർത്ഥമാണ് ഉപ്പുതറ മേഖലാ കമ്മറ്റിയുടെ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ വീടുകളിൽ എത്തി പത്രങ്ങൾ, ആക്രി സാധനങ്ങൾ എന്നിവ ശേഖരിച്ചത്.കുട്ടികൾ മുതൽ മുതിർന്നവർ വരെ റീബിൽഡ് വയനാട് ക്യാമ്പയിനിൽ പങ്കെടുത്തു. ചെറിയ കുട്ടികൾ ബുക്കുകളും , കളിപ്പാട്ടങ്ങളും എല്ലാം സംഭാവനയായി നല്കി.

മുതിർന്നവരിൽ നിന്ന് പോക്കറ്റ് മണിയായി കിട്ടിയ ചില്ലറ തുട്ടുകൾ സ്വരുക്കൂട്ടിയിരുന്ന കുടുക്കക്കുള്ളിലെ ചെറിയ സമ്പാദ്യങ്ങളും കുട്ടികൾ വീട്ടിലെത്തിയ യൂത്ത് ബ്രിഗേഡ് അംഗങ്ങൾക്ക് നല്കി. നന്മയുടെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ മാതൃകയാണ് ഈ പ്രവർത്തനമെന്ന് 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി.പി. ഐ (എം) ഉപ്പുതറ ലോക്കൽ സെക്രട്ടറി കെ.കലേഷ് കുമാർ റീ ബിൽഡ് വയനാട് ക്യാംമ്പയിൻ ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ഡി.വൈ എഫ് ഐ ഉപ്പുതറ മേഖലാ പ്രസിഡണ്ട് സുനിൽകുമാർ,മേഖലാ സെക്രട്ടറി വിജേഷ് വി ,റ്റി.എം രജ്ഞിത് , രതീഷ്. ബി, സനു ബി, മിഥുൻ മണിക്കുട്ടൻ , എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow