വയനാട്ടിലെ ദുരന്തബാധിതർക്കായി തന്റെ സമ്പാദ്യം മാറ്റിവയ്ക്കുകയാണ് ഇരട്ടയാർ സ്വദേശി ഡയോണ സജി എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി

ചെറുപ്പക്കാലം മുതലേ കയ്യിൽ കിട്ടുന്ന പണം കുടുക്കീലിട്ട് സൂക്ഷിക്കുന്ന പതിവ് ഡയോണിക്ക് ഉണ്ടായിരുന്നു. ഒരു വർഷമാകുമ്പോൾ പണം എടുക്കുകയും തനിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ് . എന്നാൽ ഇക്കൊല്ലം കരുതിയ പണം അങ്ങനെ ചിലവഴിക്കാൻ ഡയോണിക്ക് കഴിയുന്നതല്ലായിരുന്നു. കേരളത്തെ പാടെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിലേക്ക് തന്നാനാവുന്ന സഹായം ചെയ്യണമെന്നചിന്ത ഡയോണിക്ക് ഉണ്ടായി.
ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ ഭവന പദ്ധതി ഡയോണ അറിയുന്നത്. അങ്ങനെ തന്റെ സമ്പാദ്യം അടങ്ങിയ കുടുക്ക ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിക്ക് കൈമാറി. ഇരട്ടയാർ കാറ്റാടിക്കവല പൂവത്തു കുന്നേൽ സജി, ജയ ദമ്പതികളുടെ മകളാണ് ഡയോണാ.
ഇരട്ടിയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. ഡോൺ ആണ് സഹോദരൻ. ഡയോണ നൽകിയ പണം അടങ്ങിയ കുടുക്ക ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ സ്വീകരിച്ചു.