കട്ടപ്പന നഗരസഭയിൽ മാലിന്യ നിക്ഷേപം വീണ്ടും വ്യാപകമാകുന്നു

Aug 4, 2024 - 12:37
 0
കട്ടപ്പന നഗരസഭയിൽ മാലിന്യ നിക്ഷേപം വീണ്ടും വ്യാപകമാകുന്നു
This is the title of the web page

കട്ടപ്പന യുടെ വിവിധ മേഖലകളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതോടെ കർശന നടപടിയുമായി നഗരസഭ ആരോഗ്യ വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാൽ നഗരത്തിന്റെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രധാനമായും നീർച്ചാലുകൾ സജീവമായതോടെ കട്ടപ്പനയാർ അടക്കമുള്ള ജലസ്രോതസ്സുകളിലേക്കാണ് മാലിന്യം തള്ളുന്നത്.  

സ്കൂൾകവല ആശ്രമം പടി റോഡിൽ നിന്നും കട്ടപ്പന ആറ്റിലേക്കാണ് വലിയതോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. മുൻപ് സമാനരീതിയിൽ മാലിന്യം തള്ളിയതിനെ തുടർന്ന് പ്രദേശവാസികൾ രംഗത്ത് വരികയും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ ഉണ്ടായില്ല. ഇതോടെ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ഇവിടെ വ്യാപകമായി മാലിന്യം തള്ളുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കടകളിൽ നിന്നുള്ള മാലിന്യവും വീടുകളിൽ നിന്നുള്ള മാലിന്യവുമാണ് ഇവിടെ തള്ളുന്നത്. കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ള സാധനങ്ങൾ കിടക്കുന്നത് വലിയ ദുർഗന്ധത്തിനും കാരണമാവുകയാണ്. കൂടാതെ ഈ മാലിന്യങ്ങൾ കട്ടപ്പന ആറ്റിലേക്കാണ് എത്തുന്നത്.

ഇത് നിരവധി കുടിവെള്ള സ്രോതസ്സുകളെയും ആറിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്കും പ്രതിസന്ധി ഉളവാക്കുന്നു. അടിയന്തരമായി മേഖലയിലെ മാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow