റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ കീഴിൽ പുതിയ റോട്ടറി ആൻസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ കീഴിൽ പുതിയറോട്ടറി ആൻസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു. സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി കട്ടപ്പനയിൽ പ്രവർത്തിച്ചു വരുന്ന റോട്ടറി കബ്ബ് ഓഫ് കട്ടപ്പനയുടെ വനിത ക്ലബ്ബ് രൂപീകരിച്ചു. പാലിയേറ്റീവ് കെയർ, ഭവന പുനരുദ്ധാരണ പദ്ധതികൾ, സ്പെഷ്യൽ സ്കൂൾ പ്രോഗ്രാം എന്നീ പദ്ധതികളിലൂടെ മുന്നേറുമ്പോൾ അർപ്പണ ബോധമുള്ള ഒരു പുതു തലമുറക്ക് നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് വനിതകൾക്ക് നേതൃപാഠവത്തിനും സൗഹൃദത്തിനും മുൻ തൂക്കം നൽകിയാണ് റോട്ടറി ആൻസ് ക്ലബ് രൂപീകരിച്ചത്. .പുതിയ പ്രസിഡൻ്റായി ആൻസ്' മിനു തോമസിനെയും, സെക്രട്ടറിയായി ആൻസ് ഷേർലി ബൈജുവിനെയും, ട്രഷററായി ആൻസ് ജീമോൾ ബൈജുവിനെയും തിരഞ്ഞെടുത്തു ഇടാതെ 6 അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.ക്ലബ് രക്ഷാധികാരിയായി ആൻസ് സാലി ബേബിയെയും തിരഞ്ഞെടുത്തു.