എം എൽ എ ഫണ്ട് വിനിയോഗത്തിൽ കട്ടപ്പന നഗരസഭ താമസം വരുത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായി

മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന നഗരസഭയിലെ പദ്ധതികളിലേക്ക് അനുവദിച്ച 3 കോടി രൂപയുടെ വർക്കുകൾ നഗരസഭ താമസിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചിരുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുത വിരുദവും ആണെന്ന് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി പറയുന്നു. പ്രതിപക്ഷം ആരോപിച്ച പല പദ്ധതികളുടെയും വർക്കുകൾ മുൻസിപ്പാലിറ്റിക്ക് നൽകിയിട്ടില്ല.
ഹൈമാസ്റ്റ് ലൈറ്റ് അടക്കമുള്ള പദ്ധതികൾക്ക് സ്ഥലം നൽകുക, റോഡുകൾ ആസ്തിയിലുള്ളതാണോ എന്ന് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനുള്ള പേപ്പർ വർക്കുകൾ എല്ലാം പൂർത്തീകരിച്ച് ഉന്നത അധികാരികൾക്ക് നൽകിയതാണ്. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പല എംഎൽഎ പദ്ധതികളും എംഎൽഎ ഓഫീസിൽ നിന്നും ഏജൻസികൾ വഴിയാണ് ചെയ്യുന്നത്. അതിൽ നഗരസഭയോട് നിർദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമാണ് നഗരസക്ക് ചെയ്യാനുള്ളത് . എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങളെല്ലാം ഉണ്ടായിട്ടുണ്ടായെന്നും,സർക്കാർ തലത്തിൽ ഉണ്ടാകുന്ന കാലതാമസമാണ് നിലവിലെ പ്രതിസന്ധി എന്നും സിബി പാറപ്പായി പറഞ്ഞു.
കൂടാതെ പ്രതിപക്ഷം ആരോപിച്ച പല പദ്ധതികളും ഫ്ലഡ് വർക്കിൽ തുക അനുവദിച്ചതാണ്. റോഡ് അടക്കമുള്ള പദ്ധതികളിൽ ഫ്ലഡ് മുഖാന്തരം റോഡ് നശിച്ചതല്ലെങ്കിൽ തുക ഇതിൽ ചിലവഴിക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ തുക വീണ്ടും പദ്ധതിക്കായി എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കേണ്ടതുണ്ട്.
ഇങ്ങനെയുണ്ടാകുന്ന കാലതാമസം നഗരസഭയുടെ തലയിൽ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ നഗരസഭ, കരാറുകാരുടെ ബില്ലുകൾ മുഴുവൻ മാറി നൽകിയിട്ടുണ്ട്. 2024 -2025 വർഷത്തെ അമ്പതു വർക്കുകൾ ടെൻഡറും ചെയ്തു. എംപി നഗരസഭായ്ക്കായി ഫണ്ട് അനുവദിച്ചത് ചില ആളുകൾക്ക് വെകിളി പിടിപ്പിച്ചു.അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സിബി പാറപ്പായി പറയുന്നു.