വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി ബിജെപി
ബി ജെ പി സംസ്ഥാന പ്രസി.കെ സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് വയനാട്ടിലേക്ക് സഹായഹസ്തവുമായി പ്രവർത്തകർ രംഗത്തെത്തിയത്. കട്ടപ്പന, പീരുമേട്, വണ്ടൻമേട്, ഏലപ്പാറ, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളിൽ നിന്നുമാണ് സാധനങ്ങൾ ശേഖരിച്ചത്.ഇടുക്കി ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, സാനിറ്ററി നാപ്കിൻസ്, തുടങ്ങിയവയാണ് വയനാട്ടിൽ എത്തിച്ച് നൽകിയത്.
വ്യാപാരികളും പൊതുജനങ്ങളും ഇരുകൈകളും നീട്ടിയാണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. വിവിധ മേഖലകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ കടപ്പനയിലെത്തിച്ച ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരുമല, മണ്ഡലം പ്രസിഡന്റുമാരായ പി.എൻ. പ്രസാദ്, അമ്പിയിൽ മുരുകൻ, സജി വട്ടപ്പാറ, സന്തോഷ് കൃഷ്ണൻ, ബിജു കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.




