വയനാട്ടിലെ ദുരന്ത ഭൂമിക്ക് കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തംവിതച്ച വയനാട്ടിലേക്ക് വിവിധ വസ്തുക്കൾ അയക്കുന്നത്. ഇടുക്കി ജില്ലയിലെ വിവിധ അസംബ്ലി,മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച വസ്തുക്കൾ കട്ടപ്പനയിലെ കളക്ഷൻ സെന്ററിൽ എത്തിച്ചശേഷമാണ് വയനാട്ടിലേക്ക് എത്തിക്കുന്നത്.
വസ്ത്രങ്ങൾ ,ചെരുപ്പുകൾ, ഭക്ഷ്യവസ്തുക്കൾ, നാപ്കിൻസുകൾ, കുടിവെള്ളം തുടങ്ങി ആവശ്യമായ വസ്തുക്കൾ എല്ലാം ശേഖരിച്ച് ദുരന്തഭൂമിയിലേക്ക് യാത്ര തിരിക്കാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കർ,
ഇടുക്കി അസംബ്ലി പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരിയിൽ, ഉടുമ്പൻചോല അസംബളി പ്രസിഡന്റ് ആനന്ദ് തോമസ്, വിവിധ മണ്ഡലം പ്രസിഡന്റുമാരായ അലൻ സി മനോജ് , ജെയിംസ് ഫ്രാൻസിസ്, ടിനു ദേവസ്യ, മറ്റ് പ്രവർത്തകരായ അഭിലാഷ് വാലുമേൽ , ജെറിൻ ജോജോ , അരുൺകുമാർ, എൻ അഖിൽ, ആർ വിഘ്നേഷ് , നിബു തോമസ്, നജീബ് തേക്കിൻ കാട്ടിൽ , അലയ്സ് വാരിക്കാട്ട് , ആഹാസ് ഡൊമിനിക് , എ എം ബിബിൻ എന്നിവർ നേതൃത്വം നൽകി.