കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ വാഹനാപകടം. ഗ്യാസ് കുറ്റികളുമായി എത്തിയ ലോറി കരടിപ്പാറക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു

ദേശിയപാത 85ൽ കരടിപാറക്ക് സമീപം ഇന്ന് രാവിലെയാണ് വാഹനാപകടം സംഭവിച്ചത്.ഗ്യാസ് കുറ്റികളുമായി എത്തിയ ലോറി പാതയോരത്തു നിന്നും താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഏലത്തോട്ടം നിറഞ്ഞ ഭാഗത്തേക്കാണ് വാഹനം തലകീഴായി പതിച്ചത്. അപകടത്തിൽ നിന്നും ഡ്രൈവർ നിസാര പരിക്കുകളോട് രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന ഗ്യാസ് കുറ്റികൾ ചിതറി വീണു. ദേശീയപാതയിൽ ഓയിൽ പരക്കുന്നതിനും അപകടം ഇടവരുത്തി. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.