കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം റോഡിലെഗർത്തം വാഹന യാത്രികർക്ക് അപകടക്കെണിയായി മാറുന്നതായി പരാതി

Jul 31, 2024 - 09:59
 0
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം റോഡിലെഗർത്തം വാഹന യാത്രികർക്ക് അപകടക്കെണിയായി മാറുന്നതായി പരാതി
This is the title of the web page

Kഏറെ വാഹനത്തിരക്കനുഭവപ്പെടുന്ന കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപത്താണ് റോഡിലെ ഗർത്തം വാഹന യാത്രികർക്ക് അപകടക്കെണിയായി മാറുന്നതായി പരാതി ഉയരുന്നത്. റോഡിന് വശത്തായി രൂപപ്പെട്ട ഗർത്തത്തിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.

ഇരു ചക്ര വാഹനങ്ങൾ ഗർത്തത്തിൽ വീണ് അപകടം പതിവായതോടെ സമീപ വാസി ഇവിടുത്തെ ഗർത്തം തിരിച്ചറിയുന്നതിനായി പുൽച്ചെടിയും കല്ലും സ്ഥാപിച്ചതോടെയാണ് ദൂരെ നിന്നു തന്നെ അപകടം മനസിലാക്കി വാഹനങ്ങൾ ദിശ തിരിഞ്ഞ് പോകുവാൻ തുടങ്ങിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗർത്തത്തിൽ കല്ലുകൾ ഇട്ട് പാതി മൂടിയിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങൾ ഇതിൽ പെടുന്നത് അപകടത്തിന് കാരണമാവാറുണ്ട് . റോഡരുകിലെ  ഗർത്തം ശ്രദ്ധയിൽ പെടുന്ന വാഹനങ്ങൾ പെട്ടെന്ന്  വെട്ടിച്ച് മാറുന്നതോടെ എതിർ ദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങളിൽ തട്ടി അപകട സാധ്യതയുള്ളതുമായാണ് വാഹന യാത്രികർ പറയുന്നത്. അടിയന്തിരമായി ദേശീയ പാതയിലെ ഈ അപകടക്കെണിക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow