ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ സംഭവം : രണ്ടുപേർ അറസ്റ്റിൽ

Jul 26, 2024 - 21:17
 0
ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ  സംഭവം  : രണ്ടുപേർ അറസ്റ്റിൽ
This is the title of the web page

കട്ടപ്പന:വെള്ളിയാഴ്ച പാറക്കടവ് റോഡിൽ സ്വകാര്യ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ മോഷ്ടിച്ച് കടത്തിയ സഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മടക്കത്താനം ലിബിൻ ബെന്നി (34) നെടുമ്പാശ്ശേരി സ്വദേശി വാഴപ്പള്ളികുടി വി വി ബാബു(51) എന്നിവരാണ് അറസ്റ്റിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹോട്ടൽ നടത്തിപ്പുകാരനായ കലയംകുന്നേൽ സാജുവിന്റെ പ്രൈവറ്റ് ഓട്ടോ റിക്ഷയാണ് മോഷണം പോയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേർ ഓട്ടോയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയൻ മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പൊയി.തുടർന്ന് ഇവർ കമ്പത്ത് ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം കട്ടപ്പനയിൽ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. എസ് ഐ മാരായ എബി,ഡിജു,, എ എസ് ഐ സുബൈർ,സി പി ഒ മാരായ ആൽബേഷ് , കാമരാജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow