പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വർഷം തടവ് ശിക്ഷ

Jul 26, 2024 - 17:04
 0
പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വർഷം തടവ് ശിക്ഷ
This is the title of the web page

പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വർഷം തടവ് ശിക്ഷ വിധിച്ചു.മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേഎംസിംഗ് അയം നെയാണ് കുറ്റകാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്.ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് ജോൺസൺ എം ഐയാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിലായാണ് 33 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിനതടവും കോടതി വിധിച്ചു. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.  

വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും.2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.വെസ്റ്റ് ബംഗാളിൽ നിന്നും ജോലിക്കായി മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു 15 വയസ്സുകാരിയായ പെൺകുട്ടി.രാജകുമാരിയിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് പെൺകുട്ടിയും കുടുംബവുമായി സൗഹൃദത്തിൽ ആയ ഒന്നാംപ്രതി മഹേഷ് കുമാർ യാദവ് പെൺകുട്ടിയെ രണ്ടാം പ്രതി താമസിക്കുന്ന ഖജനാപാറയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അതിനുശേഷം പെൺകുട്ടിയെ രണ്ടാംപ്രതി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഓട്ടോറിക്ഷയിലും ബസ്സിലുമായി പൂപ്പാറയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ പൂപ്പാറ ബിവറേജസിൽ നിന്നും മദ്യം വാങ്ങിയശേഷം താഴ്ഭാഗത്തുള്ള തേയില തോട്ടത്തിൽ വച്ച് രണ്ടാം പ്രതിയും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

 ഈ കേസിൽ രണ്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നാംപ്രതി വിചാരണ വേളയിൽ ജാമ്യത്തിൽ പോവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു.രണ്ടാം പ്രതിയാണ് നിലവിൽ ഈ കേസിൽ വിചാരണ നേരിട്ടത്.ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് രണ്ടാം പ്രതിയെ ശിക്ഷിച്ചത്.

ഈ സംഭവത്തിന്റെ തുടർച്ചയായി ഇതേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ആ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ ഈ വർഷം ജനുവരിയിൽ 90 വർഷം കഠിന തടവിന് വിധിച്ചിരുന്നു.

രാജാക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പങ്കജാക്ഷൻ ബി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow