ഉപ്പുതറയിൽ കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് സി.പി. ഐ (എം) ഉപ്പുതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് സി.പി. ഐ (എം) ഉപ്പുതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം സി.പി ഐ. (എം) ഏലപ്പാറ ഏരിയ സെക്രട്ടറി എം.ജെ വാവച്ചൻ ഉത്ഘാടനം ചെയ്തു.
ബി.ജെ പി ഇതര സംസ്ഥാനങ്ങൾ ഒരു ഫണ്ടും നൽകാതെ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഫെഡറൽ വിരുദ്ധ സംവിധാനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും,കേരളത്തിൽ ഒരു വികസനവും നടപ്പാക്കരുതെന്നുള്ള പകപോക്കൽ നടപടിയാണ് കേന്ദ്രത്തിൻ്റെതെന്നും എം.ജെ വാവച്ചൻ കുറ്റപ്പെടുത്തി. ലോക്കൽ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു.ഉപ്പുതറ ലോക്കൽ സെക്രട്ടറി കെ. കലേഷ് കുമാർ, ഏരിയ കമ്മറ്റിയംഗം ഷീലാ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.