കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധവുമായ് യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റി.ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയും നിതീഷ് കുമാറിന്റെ ബീഹാറും മാത്രമല്ല ഇന്ത്യയിലെ സംസ്ഥാനങ്ങൾ. കേരളവും ഇന്ത്യയിലാണെന്ന് കേന്ദ്ര ഗവൺമെന്റിനെയും ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനെയും ഓർമ്മിപ്പിക്കുവാൻ കേരളത്തിന്റെ ഭൂപടം തപാലിൽ അയച്ചുകൊടുത്താണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സങ്കടിപ്പിച്ചത്.
നിലവിലെ ബഡ്‌ജന്റ് ഘടക കക്ഷികളെ ത്യപ്തിപ്പെടുത്തി എൻ.ഡി.എ ഭരണം നിലനിർത്തുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും രാജ്യത്തിന്റെ സമ്പത് ഘടനയെ തകർക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടിനു ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ആൽബിൻ പി.ആർ, ബിബിൻ ജോയി, ലിബീഷ് ലാലിച്ചൻ,ബോബിൻ ജോയി, അരുൺ പി.ആർ കോൺഗ്രസ്സ് നേതാക്കളായ പി.എം വർക്കി പൊടിപാറ, വി.കെ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.