വാഴവര സർക്കാർ ഹൈസ്കൂളിൽ കാർഗിൽ വിജയ ദിവസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു

Jul 26, 2024 - 15:40
 0
വാഴവര സർക്കാർ ഹൈസ്കൂളിൽ കാർഗിൽ വിജയ ദിവസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു
This is the title of the web page

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബഹുമാനാർത്ഥം എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് വാഴവര സർക്കാർ ഹൈസ്കൂളിൽ വിപുലമായ പരിപാടികളോടെ ദിനാചരണം നടത്തിയത്.പരിപാടിയിൽ വാഴവര സ്വദേശികളായ വിരമിച്ച ധീര ജവാൻമായ ഷാജി എബ്രഹാം, കെ വി ഷാജി, സി കെ ബിജു, ഗോപിനാഥൻ എന്നിവരെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ കൗൺസിലർ ബെന്നി കുര്യൻ പരുപാടി ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിലെ താങ്കളുടെ അനുഭവങ്ങൾ മുൻ സൈനികർ വിദ്യാർഥികളോട് പങ്കുവച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിജയ് ഭവ എന്ന പതിപ്പ് സൈനികർ പ്രകാശനം ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം പോസ്റ്റർ രചന ഇംഗ്ലീഷ് മലയാള പ്രസംഗങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

പരിപാടിയിൽ പിടിഎ പ്രസിഡന്റ് എം പി സജീവ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ബിന്ദു ജസ്റ്റിന,സ്റ്റാഫ് സെക്രട്ടറി ബിജുമോൻ ജോസഫ്, ജോളി തോമസ്, സ്മിത പി ജോസ്, വി ജി ആതിര, എസ് ഭാവന,അജിതാ രമ്യ,തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow