ദേശീയ ഹൈവേ 85 ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ആവശ്യപ്പെട്ടു

Jul 26, 2024 - 16:19
 0
ദേശീയ ഹൈവേ 85  ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ആവശ്യപ്പെട്ടു
This is the title of the web page

ദേശീയ ഹൈവേ 85 ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ആവശ്യപ്പെട്ടു. നിലവിലുള്ള റോഡിന്റെ മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉള്ള 50 അടി വീതം ( ആകെ 100 അടി വീതി ) റോഡ് പുറമ്പോക്കാണെന്ന് കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പിന്റെ സ്വാധീനത്തിനു വഴങ്ങി സ്ഥലം കൈമാറുന്നതിനുള്ള ഉത്തരവ് നൽകാത്തത് സർക്കാർ ജനങ്ങളോട് കാണിക്കുന്ന അനീതിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1997ലെ റീസർവ്വേയിലെ അപാകത നിമിത്തമാണ് റോഡിന്റെ ഇരുവശവും പുറമ്പോക്ക് എന്ന് റവന്യൂ റിക്കോർഡുകളിൽരേഖപ്പെടുത്തിയിരിക്കുന്നതെന്ന വനം വകുപ്പിന്റെ വാദം യാഥാർത്ഥ്യങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ്. 1996 മെയ് മാസത്തിൽ പൊതുമരാമത്ത് അണ്ടർ സെക്രട്ടറി 100 അടി വീതിയിൽ റോഡിന്റെ നിർമ്മാണം നടത്തുന്നതിന് വനം വകുപ്പ് ചീഫ് കൺസർവേറ്ററുടെ അനുമതിയോടെ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

 1997ലെ റിസർവേ നടപടി ആരംഭിക്കുന്നതിനു മുമ്പ് തന്നെ 100 അടി വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് റവന്യൂ ഫോറസ്റ്റ് പൊതുമരാമത്ത് എന്നീ വകുപ്പുകൾ തത്വത്തിൽ അനുമതി നൽകിയിരുന്നതാണ്. രാജഭരണകാലത്ത് 1932 ൽ നേര്യമംഗലം- പള്ളിവാസൽ റോഡിന്റെ നിർമ്മാണത്തിന് 100 അടി വീതിയിൽ സ്ഥലം മാറ്റിയിട്ടിരിക്കുന്നുവെന്നും ബാക്കി മാത്രമാണ് വനം എന്നും രേഖപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഹൈറേഞ്ചിൽ യാതൊരു വികസനവും നടത്താൻ അനുവദിക്കാതെ മനുഷ്യനെ ശ്വാസം മുട്ടിച്ച് പലായനം ചെയ്യിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ദുഷ്ടലാക്കിന് സർക്കാർ കൂട്ടുനിൽക്കുന്നത് മനുഷ്യത്വത്തിന് ചേർന്ന നടപടിയല്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും, ജില്ലാ ഇടതുപക്ഷ നേതൃത്വവും മൗനം വെടിഞ്ഞ് 2024 മെയ് 28ലെ കോടതിവിധി നടപ്പാക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണം.

 റവന്യൂ വകുപ്പിനെ കൊണ്ട് 100 അടി വീതിയിൽ സ്ഥലം അളന്നു തിരിച്ച് ദേശീയ ഹൈവേ അതോറിറ്റിക്ക് കൈമാറുവാൻ ഗവൺമെന്റ് തയ്യാറാകാത്ത പക്ഷം കോടതിവിധി നടപ്പാക്കുന്നത് വരെ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകും. റോഡ് നിർമ്മാണത്തിന് മുമ്പ് 100 അടി വീതിക്കുള്ളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റി മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow