യൂത്ത് കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ്ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, ബയോ സയൻസിൽ മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി എം ബേബിയെയും അനുമോദിച്ചു

യൂത്ത് കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ്ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, ബയോ സയൻസിൽ മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി എം ബേബി അരങ്ങത്തിനെയും ആദരിക്കുന്നതിനായി ടാലൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
വിജയികൾക്ക് ഉമ്മൻ ചാണ്ടി മെമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ടാലൻ്റ് ഫെസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അലൻ എസ് പുലിക്കുന്നേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണംചേരിൽ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ജോഷി താഴത്തുവരിക്കയിൽ, തോമസ് സിബി മാളവന, ലിജിൻ താഴത്തുവരിക്കയിൽ, ഷെബിൻ മനയ്ക്കൽ, ജോബിറ്റ് തോണക്കര, വിനീഷ് കുമാർ, കോൺഗ്രസ്സ് നേതാക്കളായ ആർ ആർ ആൻ്റണി, സണ്ണി കക്കുഴി,ടോംസ് കൂടപ്പാട്ട്, സി.കെ സരസൻ, ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.