കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സി. പി. ഐ (എം) ൻ്റെ നേതൃത്വത്തിൽ ഉപ്പുതറ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സി. പി. ഐ (എം) ൻ്റെ നേതൃത്വത്തിൽ ഉപ്പുതറ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. സി പി എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉത്ഘാടനം ചെയ്തു.കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ പാലക്കാവ്, മുത്തംപടി മേഖലയിലെ വീട്ടമ്മമാരടക്കം നൂറ് കണക്കിന് കർഷകരാണ് സ്റ്റേഷൻ ഉപരോധത്തിന് എത്തിയത്.
വനം വകുപ്പിൽ നിന്നും കാട്ടാന ശല്യം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് കർഷകർ. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി കൃഷിയിടത്തിൽ താണ്ഡവമാടുന്ന കാട്ടാന ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. ശനിയാഴ്ച കാട്ടാനയെ വിരട്ടി ഓടിക്കുന്നതിനടയിൽ വനം വകുപ്പ് താല്കാലിക വാച്ചറുടെ കൈയ്യിലിരുന്ന് പടക്കം പൊട്ടി കൈവിരൽ അറ്റു പോയിരുന്നു,
കാട്ടാനയെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കം പൊട്ടി കൈവിൽ അറ്റുപോയ പി.ആർ പ്രസാദിൻ്റെ ചികിത്സാചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്നും ആന വാച്ചർമാരെ നിയമിക്കണമെന്നും താല്കാലിക ഫെൻസിംഗ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു.