ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ കുടുംബസംഗമം നടന്നു

ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ കുടുംബസംഗമം നടന്നു. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു.ബിഎംഎസ്സിന്റെ എഴുപതാം സ്ഥാപക ദിന മായ ജൂലൈ 23 ന് ഇന്ത്യയിലെ എല്ലാ ബി എം.എസ്. യൂണിറ്റുകളിലും കുടുംബ സംഗമം നടക്കുകയാണ്.
സമാജസേവ, തൊഴിലാളി ധർമ്മം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് നടത്തുന്ന കുടുംബ സംഗമമാണ് കട്ടപ്പന ഓറഞ്ച് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നത്. സംഗമത്തോടെ അനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു.മേഖലാ ട്രഷറർ കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി പി പി ഷാജി,അനീഷ് കെ എൻ തുടങ്ങിയവർ സംസാരിച്ചു.