ദേശീയ സേവാഭാരതി ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ നടന്നു

വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രതിനിധി സമ്മേളനം നടന്നത്.2024-25 വർഷങ്ങളിൽ ജില്ലയിൽ നടപ്പാക്കുന്ന കർമ്മപദ്ധതികൾ ചർച്ച ചെയ്യുന്നതിനും, സമയബന്ധിതമായി നടപ്പാക്കുന്നതിനുമാണ് സമ്മേളനം ചേരുന്നത്.തിരുവനന്തപുരം എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. റോബിൻ ജോസഫ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
മാനവസേവ മാധവസേവ എന്ന ആപ്‌തവാക്യം ഉയർത്തിയാണ് സേവാഭാരതി പ്രവർത്തിക്കുന്നത്. പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ 52 പഞ്ചായത്തുകളിലും, 2 നഗരസഭകളിലും പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റിൻ്റെയും ഭാരവാഹികൾ പങ്കെടുത്തു. ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് സംഘചാലക് കെ.വി രാജീവ് ജില്ലാഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ രക്ഷാധികാരി കെ. രവീന്ദ്രൻ നായർ ജില്ലാ ജനറൽ സെക്രട്ടറി പി.ജി. സന്തോഷ് കുമാർ,സേവാഭാരതി ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ് മഞ്ജു സതീഷ്, ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ് റോബർട്ട് ജോസഫ്, ജില്ലാ സമിതിയംഗം എം.പി ജയൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി രാജീവ്, ജില്ലാ ഐ.ടി കോർഡിനേറ്റർ ഡി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.