ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആദ്യകാല ബസ് ജീവനക്കാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.മലനാട് SNDP യൂണിയന്‍ ഹാളിന് എതിര്‍വശം കണ്ണംകരയില്‍ ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യകാല ബസ് ജീവനക്കാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്രീയത്തിന് അധീതമായി ബസ് മേഖലയില്‍ തൊഴിലെടുത്തിരുന്നവരും ഇപ്പോള്‍ തൊഴില്‍ ചെയ്തുവരുന്നരും പരസ്പരം സഹകരിച്ച് ജീവിത പ്രതിസന്ധികളില്‍ കൈകോര്‍ത്ത് പ്രവത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളാണ് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിനുള്ളത്.
രക്തദാനം പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്താന്‍ സംഘത്തിന് സാധിച്ചു.മരണമടഞ്ഞ മുന്‍ ബസ് ജീവനക്കാരുടെ കുടുംബങ്ങളേയും വിശ്രമജീവിതം നയിക്കുന്ന മുന്‍കാല ബസ് ജീവനക്കാരേയും ചേര്‍ത്ത് നിര്‍ത്തിയുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മധുസൂധനന്‍നായര്‍ T K , ബിജു P V , ബാബു T U , അഖില്‍ C രവി, അനീഷ് K K , രഞ്ജിത്ത് P T , മനു കൈമള്‍ , ജോയല്‍ P ജോസ് , രാജേഷ് കീഴേവീട്ടില്‍,അജിത്ത്മോന്‍ V S , സംഗീത് ഗുരുദേവ്,ഷിബു ജോര്‍ജ്ജ്,സജിമോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.നിരവധി തൊഴിലാളികളും ചടങ്ങില്‍ പങ്കെടുത്തു.