മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം

മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം.കടലാര്‍ ഈസ്റ്റ് ഡിവിഷനിലാണ് പശുവിനെ പുലി ആക്രമിച്ചത്.കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ പ്രദേശവാസി പുലി പശുവിനെ ആക്രമിക്കുന്നത് കണ്ടു.കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ പ്രദേശവാസിയായ ജയശങ്കറിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്.മുമ്പും ഇതേ പശു പുലിയുടെ ആക്രമണത്തിന് ഇരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പശുവിന് ചികിത്സ ലഭ്യമാക്കി.മേയാന്‍ വിട്ട പശു തിരികെ വരാതെ വന്നതോടെയായിരുന്നു ആളുകള്‍ തിരക്കിയിറങ്ങിയത്.കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ പ്രദേശവാസി പുലി പശുവിനെ ആക്രമിക്കുന്നത് കണ്ടതായും പറയപ്പെടുന്നു.
കടലാര്‍ ഈസ്റ്റ് ഡിവിഷനിലും വെസ്റ്റ് ഡിവിഷനിലുമായി പുലിയുടെ ആക്രമണത്തില്‍ ഇതിനോടകം പതിനഞ്ചിലധികം പശുക്കള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ഒന്നിലധികം പുലികളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നാണ് ഇവിടുത്തെ ആളുകള്‍ നല്‍കുന്ന വിവരം.ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തുന്ന പുലികളെ പിടികൂടി നീക്കണമെന്ന ആവശ്യവും കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു.