വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന കട്ടപ്പന അമ്പലക്കവല കാവുംപടി നടുവത്താനിൽ തെയ്യാമ്മക്ക് സഹായവുമായി DMK

Jul 20, 2024 - 11:03
 0
വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന 
കട്ടപ്പന അമ്പലക്കവല കാവുംപടി
നടുവത്താനിൽ തെയ്യാമ്മക്ക് സഹായവുമായി DMK
This is the title of the web page

24 വർഷം പഴക്കമുള്ള വീട്ടിലാണ് നടുവത്താനിൽ തെയ്യാമ്മ കഴിഞ്ഞു കൂടുന്നത്.കട്ടപ്പന നഗരസഭയിൽ പി എം എവൈ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കുവാൻ അപക്ഷേ നൽകിയെങ്കിലും തന്നേ പരിഗണിച്ചിട്ടില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മഴപെയ്താൽ എല്ലാ മുറിയിലും ചോർന്ന് വെള്ളം വീഴുകയാണ്.മഴക്കാലമായാൽ വീട്ടിനുള്ളിൽ നിന്നും വെള്ളം കോരികളയുകയാണ്. വീട്ടുപകരണങ്ങൾ നനയാതെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടേണ്ട അവസ്ഥയാണ്.തെയ്യാമ്മയുടെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ DMK ജില്ലാ സെക്രട്ടറി ജനാർദ്ദനൻ തെയ്യാമ്മയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ മനസിലാക്കി.

എത്രയും വേഗം ഇവർക്ക് വീട് അറ്റകുറ്റ പണികൾ ചെയ്ത് നൽകുമെന്ന് ജനാർദ്ദനൻ പറഞ്ഞു.പത്ത് സെന്റ് സ്ഥലമുള്ളതു കൊണ്ടാണ് PMAY ൽ വീട് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം.നടുവിന്റെ അസ്ഥി അകലുന്ന രോഗം മൂലം കഷ്ടപ്പെടുന്ന ഇവർക്ക് എല്ലാ സഹായങ്ങളും DMK നൽകുമെന്നും ജില്ലാ സെക്രട്ടറി ജനാർദ്ദനൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow