കട്ടപ്പന കല്ലുകുന്ന് മേഖലയിൽ മാലിന്യം തള്ളൽ രൂക്ഷം
കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ നിന്നും കല്ലറക്കൽ ഓഡിറ്റോറിയത്തിന് സമീപത്തുകൂടി കല്ലുകുന്നിനുള്ള റോഡിന് താഴെയാണ് മാലിന്യങ്ങൾ തള്ളുന്നത്.ചാക്കിൽ കെട്ടിയ രീതിയിലാണ് മാലിന്യങ്ങൾ കുന്നു കൂടുന്നത്.പ്രദേശവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
മാലിന്യത്തിൽ നിന്ന് ഉപ്പുതറ മാട്ടുത്താവളം സ്വദേശിയുടെ കരം അടച്ച രസീതിന്റെ കോപ്പി ഉൾപ്പെടെ ലഭിച്ചു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി,ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്ക് ,പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനുപ്രിയ കെ എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്




