സഹ്യ' നാടിൻ്റെ കരുത്ത് തെളിയിച്ച സംരംഭം മന്ത്രി റോഷി അഗസ്റ്റിൻ

Jul 19, 2024 - 12:47
 0
സഹ്യ' നാടിൻ്റെ കരുത്ത് തെളിയിച്ച സംരംഭം മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

സഹകരണ മേഖലയിൽ ഒരു സ്ഥാപനത്തെ എങ്ങിനെ വളർത്തി വലുതാക്കാം എന്നതിൻ്റെ ഉദാഹരണമാണ് തങ്കമണി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹ്യ ബ്രാൻ്റ് എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തങ്കമണി സർവ്വീസ് സഹകരണബാങ്കിൻ്റെ കാർഷികോൽപന്ന ബ്രാൻ്റായ സഹ്യയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തങ്കമണി ഗ്രാമത്തിന് മാത്രമല്ല ജില്ലയ്ക്ക് മൊത്തം അഭിമാനിക്കാൻ കഴിയുന്ന സംരംഭമാണിത്. നാടിൻ്റെ കരുത്ത് തെളിയിക്കാൻ ഉതകുന്ന സംരഭമായി സഹ്യ ബ്രാൻ്റിനെ മാറ്റാൻ ബാങ്കിന് കഴിഞ്ഞു. ചെറിയ രീതിയിൽ തുടങ്ങിയ വ്യവസായ സ്ഥാപനം വലിയ സ്ഥാപനമായി മാറിയതിൻ്റെ ഉദാഹരണമാണിത്. ഉൽപന്നങ്ങൾ ലോക വിപണിയിലേക്ക് എത്തിക്കുന്ന ഇടമായി തങ്കമണി ഗ്രാമത്തെ മാറ്റിത്തീർക്കാൻ സഹ്യയ്ക്കും ബാങ്കിനും കഴിയട്ടെയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സഹ്യൈ ഡ്രൈഡ് ഫ്രൂട്ട്സ് യൂണിറ്റ്, കാപ്പി പൊടി ഉൽപാദന യൂണിറ്റ്,സഹ്യ ഫുഡ്സ് മാർക്കറ്റിംഗ് യൂണിറ്റ്, അത്യാധുനിക തേയില ബ്ലെൻ്റിംഗ് യൂണിറ്റ് എന്നിവയാണ് രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്തത്. 5.61 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. 130 കോടി രൂപ പ്രവർത്തന മൂലധനവും 105 കോടി രൂപ വായ്പയുമാണ് തങ്കമണി സർവ്വീസ് സഹകരണ ബാങ്കിനുള്ളത്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്രയാണ് സഹ്യയുടെ ബ്രാൻഡ് അംബാസിഡർ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തങ്കമണി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സഹ്യൈ ഡ്രൈ ഫ്രൂട്ട്സിൻ്റെ ഉൽപന്നത്തിൻ്റെ ആദ്യവിൽപ്പന ഇടുക്കി ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷൻ സി.വി. വർഗ്ഗീസ് നിർവ്വഹിച്ചു. ജില്ലാ കളക്‌ടർ ഷീബ ജോർജ്ജ് ഏറ്റുവാങ്ങി.സഹ്യ ഫുഡ് ആൻ്റ് സ്പൈസസിൻ്റെ ഏലച്ചായ , പാലട മിക്സ് എന്നിവ ജില്ലാ കളക്‌ടർ ഷീബ ജോർജ്ജ് പുറത്തിറക്കി.

കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ജെസ്സി തോമസ്, തങ്കമണി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളായ സൈബിച്ചൻ തോമസ്, സി എം തങ്കച്ചൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow