ജില്ലാ കലക്ടർക്ക് യാത്രയയപ്പ് നൽകി

Jul 19, 2024 - 12:16
 0
ജില്ലാ കലക്ടർക്ക് യാത്രയയപ്പ് നൽകി
This is the title of the web page

റവന്യു വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച കലക്ടർ ഷീബ ജോർജ്ജിന് കലക്ടറേറ്റ് ജീവനക്കാർ യാത്രയയപ്പ് നൽകി. മൂന്ന് വർഷത്തോളം വിവിധ വകുപ്പുകളെ മികച്ച രീതിയിൽ ജില്ലയിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കലക്ടർ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴും നടപടികൾക്ക് മാനുഷികമുഖം നൽകാൻ ശ്രമിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മറ്റ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജില്ലയെ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇടുക്കി സബ് കലക്ടർ ഡോ അരുൺ എസ് നായർ , ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണൻ , ഡെപ്യൂട്ടി കലക്ടർമാർ , തഹസിൽദാർമാർ , കലക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ചയാകും ഔദ്യോഗികമായി സ്ഥാനമൊഴിയുക.

What's Your Reaction?

like

dislike

love

funny

angry

sad

wow