ഇടുക്കിയുടെ ഓര്‍ക്കിഡ് വൈവിധ്യങ്ങളെ സഞ്ചരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ടൂറിസം സംരംഭകരുടെ കൂട്ടായ്മ

ഇടുക്കിയുടെ ഓര്‍ക്കിഡ് വൈവിധ്യങ്ങളെ സഞ്ചരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ടൂറിസം സംരംഭകരുടെ കൂട്ടായ്മ. ഓരോ മേഖലയിലെയും തനത് വൈവിദ്ധ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുകയാണ് ലക്ഷ്യം.യു എസ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സാന്‍ ഡിയാഗോ ഓര്‍ക്കിഡ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഓര്‍ക്കിഡ് സംരക്ഷണം.
കേരളത്തില്‍ 260 ഓളം വ്യത്യസ്ത ഓര്‍ക്കിഡ് ഇനങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറിയ പങ്കും കാണപ്പെടുന്നത് ഇടുക്കിയുടെ മലനിരകളിലാണ്. ഇത്തരം ഇനങ്ങള്‍ സംരക്ഷിയ്ക്കുന്നതിനാണ് പദ്ധതി ഒരുങ്ങുന്നത്. കേരളത്തിലെ ഹോം സ്റ്റേ നടത്തിപ്പുകാരുടെ കൂട്ടായ്മയായ ഹാറ്റ്‌സ് ന്റെ നേതൃത്വത്തിലാണ് ഇടുക്കിയില്‍ പദ്ധതിയുടെ നടപ്പിലാക്കുന്നത്.
ഓരോ ഹോം സ്റ്റേയിലും ഓര്‍ക്കിഡ് കോര്‍ണറുകള്‍ ഒരുക്കും. വിവിധ ഇനങ്ങളെ കുറിച്ച് പ്രതിപാദിയ്ക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി ഇവ പ്രവര്‍ത്തിയ്ക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിയ്ക്കുന്ന ഓര്‍ക്കിഡുകള്‍ ഓരോ സ്ഥാപനത്തിലും സംരക്ഷിയ്ക്കും. വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി സംരക്ഷണം കൂടുതല്‍ വ്യാപകമാക്കാനും ഇതിലൂടെ വരുമാന മാര്‍ഗം സൃഷ്ടിയ്ക്കാനുമാണ് ഓർക്കിഡ് സൊസൈറ്റി ലക്ഷ്യമിടുന്നത്.