വെള്ളയാംകുടിയിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകൾ ഭാഗത്തെ ലൈറ്റുകളുടെ സ്റ്റാൻഡ് ഇളകിയത് അപകട ഭീക്ഷണി ഉയർത്തുന്നു.. ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വലയം കാറ്റിൽ ഇളകി ആടുന്നതോടെ ഏത് നിമിഷവും ഇ ഭാഗം നിലം പതിച്ചേക്കാം

കട്ടപ്പന വെള്ളയാംകുടി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ആണ് അപകട ഭീഷണി ഉയർത്തുന്നത്. 6 സെറ്റ് ലൈറ്റുകൾ നിലകൊള്ളുന്ന ഇരുമ്പുവലയം പ്രധാന തൂണിൽ നിന്നും ഇളകിയതാണ് അപകട ഭീഷണി. കാറ്റ് വീശുന്നതോടെ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകൾഭാഗം പൂർണ്ണമായും ഇളകിയാടുകയാണ്. ഏതു നിമിഷവും ഈ ഭാഗം നിലം പതിക്കാവുന്ന സ്ഥിതിയാണ് ഉള്ളത്.
സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്,അതോടൊപ്പം ലൈറ്റിന് സമീപത്തായി ഓട്ടോ സ്റ്റാൻഡും വിവിധ വ്യാപാരശാലകളും നിലകൊള്ളുന്നു.ആളുകൾ ബസ്സിൽ കയറുന്നത് ഉൾപ്പെടെ ഇവിടെ നിന്നാണ്. നിലവിൽ ലൈറ്റ് ചെറിയൊരു ബലത്തിൽ മാത്രമാണ് തൂണിന് മുകളിൽ നിലകൊള്ളുന്നത്. കാറ്റടിക്കുന്നതോടെ തൂണുമായി നിലവിലെ ബന്ധം കൂടെ നഷ്ടപ്പെട്ടാൽ ലൈറ്റുകൾ ഇരിക്കുന്ന ഇരുമ്പ് വലയം പൂർണ്ണമായും നിലം പതിക്കും. ഇത് വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കും.