കട്ടപ്പന കൊച്ചു തോവാള റോഡിൽ മരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്

കഴിഞ്ഞ രാത്രിയാണ് ശക്തമായ കാറ്റിൽ കൊച്ചു തോവാളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് ഉന്നത്തിന്റെ മുകൾ ഭാഗം ഒടിഞ്ഞത്. ഇതിൽ ഒരു ഭാഗം റോഡിലും പതിച്ചിരുന്നു പ്രദേശവാസികൾ കട്ടപ്പന ഫയർ ഫോഴ്സിനേ അറിയിച്ചതിനേത്തുടർത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരത്തിന്റെ ഒടിഞ്ഞ ഭാഗം നീക്കം ചെയ്യുകയായിരുന്നു.
ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനു ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി, കൗൺസിലർ സിബി പാറപ്പായി, വിനോദ് നെല്ലിക്കൽ, രാജീവ് ഞു ണ്ടൻ മാക്കൽ എന്നിവരുടെ നേതൃത്വത്തിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റി.