ശക്തമായ മഴ; ഉപ്പുതറയിൽ വീട് പൂർണ്ണമായി തകർന്നു
കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം ചെറുനിലത്ത് സി.കെ അജിയുടെ വീടാണ് പൂർണ്ണമായും തകർന്നത്.വെൽഡിംഗ് ജോലിക്കാരനായ അജി, കൈക്ക് പരിക്ക് പറ്റി ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രായമായ മാതാപിതാക്കൾ ബന്ധുവീട്ടിൽ ആയിരുന്നു .
വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് അജി സ്ഥലത്തെത്തിയത്.വീടിൻ്റെ പിൻഭാഗംപൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന വൈദ്യുത ഉപകരണങ്ങളടക്കം, സാധനങ്ങൾ എല്ലാം നശിച്ചു.പഞ്ചായത്ത് അംഗം സാബു വേങ്ങവേലി , വില്ലേജ് അധികാരികൾ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.




