ചിന്നക്കനാൽ സ്വദേശി ഞാറോട്ടിപറമ്പിൽ എൻ കെ മണിയുടെ വാഹനമാണ് കാട്ടാന തകർത്തത്. ഗവ:സ്കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ടാക്‌സി വാഹനത്തിന് നേരെയാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്. സ്കൂളിന്റെ ഗെയിറ്റ് തകർത്ത് അകത്ത് കടന്നാണ് ചക്കകൊമ്പൻ വാഹനം തകർത്തത്. വാഹനം പൂർണമായും കുത്തി നശിപ്പിച്ചു.