ഇടുക്കി ഇരട്ടയാർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടിജിൻ ടോമിനെ സ്ഥലം മാറ്റി

ഇടുക്കി ഇരട്ടയാർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടിജിൻ ടോമിനെ സ്ഥലം മാറ്റി. ഇരിങ്ങാലക്കുട ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലെ സ്റ്റോർ കീപ്പറായാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ ടിജിൻ ടോം കുറ്റക്കാരനാണെന്ന് കട്ടപ്പന ഡിഇഒ റിപ്പോർട്ട് നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള സംഘവും അന്വേഷണം നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. ജൂൺ പത്തിന് നടന്ന ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായാണ് ഗാന്ധിജി സ്ക്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ അനുമതിയില്ലാതെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയത്.