കട്ടപ്പന പേഴുംകവലയിൽ ഗ്രീൻ നേച്ചർ പേപ്പർ ബാഗ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു

കട്ടപ്പന പേഴുംകവല വരിക്കമാക്കൽ ബിൽഡിംഗിലാണ് ഗ്രീൻ നേച്ചർ പേപ്പർ ബാഗ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിച്ചിരിന്ന സാഹചര്യം കണക്കിലെടുത്താണ് എഴ് വനിതകൾ ചേർന്ന് ഗ്രീൻ നേച്ചർ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി സ്ഥാപനത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.
പരിശോധനയും പിഴയും കര്‍ശനമായതോടെ ഷോപ്പിംഗ മാളുകള്‍ മുതൽ ചെറുകിട റീട്ടെയില്‍ കടകളിൽ നിന്ന് വരെ പ്ലാസ്റ്റിക്ക് പടിയിറങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പേപ്പര്‍ ബാഗുകളുടെ ആവശ്യകത ഉയര്‍ന്നു നില്‍ക്കുകയാണ്. ഉത്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ സിജോമോൻ ജോസ്, സിഡിഎസ് ചെയർ പേഴ്സൺ രത്നമ്മ സുരേന്ദ്രൻ, ലീസി പന്നാംകുഴി, സിജി തോമസ്, ബിന്ദു തോമസ്, ബിസ്മി സി.എം., കുമാരി സുശീലൻ, ജസ്റ്റീന്ത ഇ.ജെ., മഞ്ജു ജോൺ, ഷീജ മാത്യു തുടങ്ങിയവർ പങ്കെടുത്തു.