കട്ടപ്പന നഗരസഭയിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം താളം തെറ്റുന്നു

Jul 16, 2024 - 10:23
Jul 16, 2024 - 10:27
 0
കട്ടപ്പന നഗരസഭയിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം താളം തെറ്റുന്നു
This is the title of the web page

കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിനെതിരെയാണ് പരാതി ഉയരുന്നത്. കട്ടപ്പന പുതിയ ബസ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യനീക്കം നടക്കുന്നില്ല . ഇതോടെ ഒരാഴ്ചയോളമായി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മാലിന്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപ മാസം തോറും യൂസർ ഫീയായി ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ടതുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് അടക്കം കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് പണം അടച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.

എന്നാൽ പണം നൽകുന്നത് അല്ലാതെ മാലിന്യം കൃത്യമായി നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. നഗരസഭയുടെയും ഹരിത കർമ്മയുടെയും ഈ നിരുത്തരവാദിത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വ്യാപാര വ്യവസായി സമിതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പച്ചക്കറി കടകൾ, ബേക്കറികൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നെല്ലാം മാലിന്യം വ്യാപാരശാലകളുടെ മുന്നിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് . അതോടൊപ്പം ബസ്റ്റാന്റിലേക്ക് അടക്കം കാൽനടയായി വരുന്നവർക്കും മാലിന്യ ചാക്കുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടിയന്തരമായി നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow