ശാന്തൻപാറ കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ ബോഡിമെട്ടിന് സമീപം കൃഷിയിടത്തിലെ കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയ രണ്ട് പേരെയും വാഹനവും ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു

ബോഡി മെട്ട് സ്വദേശി ഷിബുവിന്റെ കൃഷിയിടത്തിലെ 15 കുടുംബങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കുളത്തിലേക്ക് ടാങ്കർ ലോറിയിലെത്തിച്ച ശുചിമുറി മാലിന്യം തള്ളുകയായിരുന്നു. ചിന്നക്കനാൽ ബിഎൽ റാമിലെ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യമാണിതെന്ന് പൊലീസ് പറഞ്ഞു. മാലിന്യം ആലപ്പുഴയിലെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനാണ് കരാറെങ്കിലും വാഹന വാടക ലാഭിക്കുന്നതിനു വേണ്ടിയാണ് ഇവർ ബോഡിമെട്ടിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് ഇത് തള്ളിയത്.
മാലിന്യം കൊണ്ടുവന്ന വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു . പ്രതികളെ സ്റ്റേഷൻ ജാമ്യ ത്തിൽ വിട്ടയച്ചു സി സി റ്റി വി കേന്ദ്രികരിച്ചു അന്വേഷത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത് രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ കുരുവിളസിറ്റി മേഖലയിലും മാലിന്യങ്ങൾ തള്ളിയിരുന്നു