റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2024-25 വർഷത്തെ റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2024-25 വർഷത്തെ പ്രസിഡന്റ് ആയി മനോജ് അഗസ്റ്റിൻ, സെക്രട്ടറി ആയി പ്രദീപ് എസ് മണി എന്നിവർ ചുമതലയേറ്റു. ബെന്നി വർഗീസ് ആണ് പുതിയ ട്രഷറർ.കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ഗവർണർ നോമിനീ ചെല്ല രാഘവേന്ദ്രൻ മുഖ്യാഥിതി ആയിരിന്നു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ബേബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
റോട്ടറി അസിസ്റ്റന്റ് ഗവർണർ ജേക്കബ് കല്ലറക്കൽ, GGR,പ്രിൻസ് ചെറിയാൻ, രാജേഷ് നാരായണൻ, അഭിലാഷ് എ എസ്, ജിതിൻ കൊല്ലംകുടി തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം നടപ്പിലാക്കുന്ന സേവന പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു. റോട്ടറി കുടുംബാoഗങ്ങളും ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്തു.