ചെറുതോണി -കട്ടപ്പന റോഡിൽ നാരകക്കാനം ഡബിൾ കട്ടിങ്ങിന് സമീപം മണ്ണും പാറയും റോഡിലേക്ക് പതിച്ച് ഗതാഗത തടസ്സം. കനത്ത മഴയെ തുടർന്നാണ് പാറയും മണ്ണും റോഡിലേക്ക് പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പാറയും മണ്ണും മാറ്റി ഇതുവഴി ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്നാണ് അറിയുന്നത്.