ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന് ട്രാൻസ്ഫർ; വി വിഘ്നേശ്വരി IAS ഇടുക്കിയുടെ പുതിയ കളക്ടർ

ഇടുക്കി ജില്ലാ കലക്ടറായി 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വി. വിഗ്‌നേശ്വരിയെ നിയമിച്ച് സർക്കാർ ഉത്തരവായി. കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.ടി.ഡി.സി. എം.ഡിയായും കോളിജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മധുര സ്വദേശിയാണ്. ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നിലവിലെ ഇടുക്കി കലക്ടർ ഷീബ ജോർജ്ജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. സംസ്ഥാന ഭാവന നിർമ്മാണ ബോർഡ് കമ്മീഷണറുടെ പൂർണ്ണ ചുമതയുമുണ്ടാകും .