ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളെ അനധികൃതമായി സ്കൂൾ മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ മാതാപിതാക്കളുടെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് ഉപരോധിച്ചു

ശാന്തിഗ്രാം സർക്കാർ സ്കൂളിലെ കുട്ടികളെ അനധികൃതമായി സ്കൂൾ മാറ്റിയ സംഭവത്തിൽ നിരവധി പ്രതിഷേധങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്നത്. എന്നാൽ നാളിതുവരെയായിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നത്തിനാലാണ് മാതാപിതാക്കൾ പ്രതിഷേധവുമായി എത്തിയത്.
മാതാപിതാക്കളോ , പിടിഎയോ സ്കൂൾ അധികൃതരോ അറിയാതെയാണ് വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റിയത്. ഇതോടെ സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന ഡി ഇ ഓഫീസിലെ ജീവനക്കാർക്കെതിരെ നിരവധി സമരങ്ങളാണ് മാതാപിതാക്കൾ അടക്കം നടത്തിയത്. ഒപ്പം വിദ്യാഭ്യാസ ഉന്നത അധികാരികൾക്കും മന്ത്രിക്കും പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്നും എന്ന് മാത്രമാണ് ന അധികാരികളിൽ നിന്നും ലഭിക്കുന്ന മറുപടി. ഒപ്പം ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പലപ്പോഴായി ഉറപ്പ് നൽകിയെങ്കിലും ആ ഉറപ്പുകളും പാഴാകുകയാണ് .
ഈ സാഹചര്യത്തിലാണ് മാതാപിതാക്കളുടെ നേതൃത്വത്തിൽ ഡി ഇ ഒ ഓഫീസ് പടിക്കൽ സമരം നടത്തിയത്. പ്രതിഷേധ സമരം സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു .ഉടൻ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് പി.ടി.എയുടെ മാതാപിതാക്കളുടെയും തീരുമാനം.