കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു
മാലിന്യമുക്തം നവകേരളം ആക്ഷൻ പ്ലാൻ റിവൈസ് ചെയ്തു നല്കുന്നതിനും കട്ടപ്പന നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വാർഷിക പദ്ധതിയിലേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വാർഡുസഭ തീയതികൾ നിശ്ചയിച്ചു നൽകുന്നതിനും കൗൺസിൽ തീരുമാനിച്ചു.
മർച്ചന്റ് യൂത്ത് വിംഗ് സംഘടിപ്പിച്ച കട്ടപ്പന ഫെസ്റ്റ് നഷ്ടത്തിലായതിനാൽ ഗ്രൗണ്ട് വാടക ഇനത്തിൽ 7 ലക്ഷം രൂപാ കുറച്ചു നൽകണമെന്നുള്ള ഫെസ്റ്റ് കമ്മറ്റി ചെയർമാൻ കെ.പി ഹസ്സന്റെ അപേക്ഷ കൗൺസിലിൽ ചർച്ച ചെയ്തു.ഇത്ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി പ്രത്യക കമ്മറ്റിയെയും ചുമതലപ്പെടുത്തി.നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 11 അജണ്ടകൾ ചർച്ച ചെയ്തു.




