എഴുകും വയൽ റോട്ടറി ക്ലബ് ഓഫ് സ്പൈസ് വാലിയുടെ 2024 - 25 വർഷത്തേ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു

എഴുകും വയൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് റോട്ടറി ക്ലബ് ഓഫ് സ്പൈസ് വാലിയുടെ 2024 - 25 വർഷത്തേ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൊജക്റ്റുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചത്.പൊതു സമൂഹത്തിലേക്ക് നല്ല പ്രവർത്തനങ്ങൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ബ്ലോസ്സം എന്നതാണ് ഈ വർഷത്തേതോട് തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.പി.ഡി.ജി. അഡ്വ. ബേബി ജോസഫ് മുഖ്യ അതിഥിയായിരുന്നു.
പ്രസിഡൻ ഡായി റാണാ ബെന്നറ്റും സെക്രട്ടറിയായി ജോൺസൺ പള്ളിയാടിയും ട്രഷററായി സാന്റി പാറത്തറ എന്നിവരാണ് ചുമതലയേറ്റത്.മുന്‍വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. ഈവര്‍ഷം പഠന സഹായം, രക്തദാന ക്യാമ്പുകള്‍, ജൈവക്കൃഷി പ്രോത്സാഹനം, ഭിന്നശേഷി കുട്ടികള്‍ക്കായി പദ്ധതികള്‍ എന്നിവ നടപ്പാക്കും.
ഡിസ്ടിക്ട് ചെയർമാൻ യൂനസ് സിദ്ധിക് സർവ്വീസ് പ്രൊജക്റ്റുകളുടെ ഉത്ഘാടനം നടത്തി. ചടങ്ങിൽ മികച്ച കർഷകനായി തിരഞ്ഞെടുത്ത വിനോദ് കുളമാക്കൽ, മികച്ച സംരംഭകനായി തിരഞ്ഞെടുത്ത അഭിലാഷ് മൂലയിൽ ഗുഡ് ഷെപ്പേർഡ് ഗ്രൂപ്പ്, തായ് കോണ്ടാ സ്റ്റേറ്റ് റഫറി ബാസ്റ്റിൻ ആന്റണി എന്നിവരേ അനുമോദിച്ചു.