ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറ വളകോട്ടിൽ മരം കടപുഴകി വീണു. വാഹന യാത്രികർ രക്ഷപെട്ടത് തലനാരിഴക്ക്

ഇന്നലെ രാത്രിയിൽ ഉപ്പുതറ വളകോട് മേഖലയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു.അഴിക്കടവിൽ ബിജു ഓമ്നി വാനിൽ വരുന്ന സമയത്താണ് സംഭവം. രാത്രി 9 മണിക്ക് വീട്ടിലേക്ക് വരുന്ന വഴിയിൽ അപ്രതീക്ഷിതമായി മരം കടപുഴകി വീഴുകയായിരുന്നു. പെട്ടന്ന് വണ്ടി നിർത്തിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. മരം വീണതിനെ പിന്നാലെ വാഹനത്തിന് മുന്നിലും പിന്നിലും നിന്നിരുന്ന വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണു. വിടുകളിലെ മീറ്ററുകൾ ഉൾപ്പെടെ ഇളകി പോവുകയും ചെയ്തു.
കിഴക്കുംഭാഗം രാജൻ്റ വീടിന് മുന്നിലേക്കാണ് മരം ഒടിഞ്ഞ് വീണത്. കൊണ്ട് വീടിന് കേട് പാടൊന്നും ഉണ്ടായില്ല.രാത്രി മുതൽ ഇതു വഴി ഉള്ള ഗതാഗതം മുടങ്ങുകയും ചെയ്തു പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിച്ച് മരം വെട്ടി നീക്കാനും പോസ്റ്റ് മാറ്റി സ്ഥാപിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു.വൈദ്യുതി വകുപ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട് . ഗതാഗതം പുന:സ്ഥാപിക്കാനും നടപടി സ്വീകരിച്ചു.