റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2024-2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു
കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെൻററിൽ നടക്കുന്ന ചടങ്ങിൽ റൊട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനീ ചെല്ല രാഖവേന്ദ്രൻ വിശിഷ്ട അതിഥി ആയി പങ്കെടുത്തു. അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുതുതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതിക,ൾ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, പ്രാഥമിക വിദ്യാഭ്യാസ സഹായങ്ങൾ ,ആലംബഹീനർക്ക് ഒരു കൈത്താങ്ങ് ,മോട്ടിവേഷൻ ക്ലാസുകൾ ജൈവകൃഷി പ്രോത്സാഹനം ,
മെഡിക്കൽ ക്യാമ്പുകൾ വയോജന പരിപാലനം, കിടപ്പു രോഗികൾക്കായി കരുതൽ പദ്ധതികൾ, ഭിന്നശേഷിക്കാർക്ക് ടൂർ പ്രോഗ്രാം നഗര ശുദ്ധീകരണം, സ്കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
നിരവധി പ്രവർത്തനങ്ങൾ ഈ വർഷം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികൾ യോഗത്തിൽമനോജ് അഗസ്റ്റിൻ, പ്രദീപ് എസ് മണി, ബെന്നി വർഗീസ് , അഭിലാഷ് എ എസ്, രാജേഷ് നാരായണൻ, സുബിൻ ബേബി, ഷിബു കെ ആർ എന്നിവർ പങ്കെടുത്തു.






