ഉപ്പുതറ ലോൺട്രി (പുതുക്കട ) പഞ്ചായത്ത് എൽ പി സ്കൂളിലെ കുട്ടികൾക്ക് സഹായവുമായി ഉപ്പുതറ പാലം ജംങ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ

ഉപ്പുതറ പാലം ജങ്ഷനിലെ ഓട്ടോ തൊഴിലാളികൾ ലോൺട്രി (പുതുക്കട ) പഞ്ചായത്ത് എൽ പി. സ്കൂളിലെ കുട്ടികൾക്ക് ചൂടുവെള്ളം സൂക്ഷിക്കാൻ കെറ്റിലും, ഉച്ച ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങളും നൽകി. 24 വർഷമായി അടഞ്ഞു കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എസ്റ്റേറ്റുകളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
സ്കൂൾ പരിസരത്തു കൂടി കടന്നു പോകുന്ന റോഡിൽ കാഴ്ച മറച്ചു വളർന്നു നിന്ന കാടുപടലങ്ങളും ഓട്ടോ റിക്ഷ തൊഴിലാളികൾ വെട്ടിമാറ്റിയിരുന്നു.സി. സുനിൽകുമാർ, ഷിജോ ഫിലിപ് ,ആർ .അനുരാജ് , ജി . ഷൈജു, പി. എസ്. അനീഷ് , വി. റോബിൻസൺ, കണ്ണൻ സതീശൻ, എം സുരേഷ്, അഭിലാഷ്, ജിനു,എന്നിവർ നേതൃത്വം നൽകി.